Advertisement

സംസ്ഥാനത്ത് ഇന്ന് മുതൽ മോട്ടോർ വാഹന പരിശോധന കർശനമാക്കും

September 19, 2019
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് മുതൽ കർശനമായ മോട്ടോർ വാഹന പരിശോധന. ഗതാഗത വകുപ്പിന്റേതാണ് നിർദേശം. ഗതാഗത നിയമലംഘനം വ്യാപകമാകുന്നതിനാലാണ് നടപടി. നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ഈടാക്കില്ല, പകരം കേസുകൾ കോടതിക്ക് കൈമാറും. പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം ഉയർന്ന പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാഹന പരിശോധന നിർത്തിവച്ച അവസ്ഥയാണുണ്ടായിരുന്നത്. പരിശോധന ഇല്ലാത്തതിനാൽ ഗതാഗത നിയമലംഘനങ്ങളും, അപകടങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പിന്റെ നടപടി.

സംസ്ഥാനത്തെ നിരത്തുകളിൽ ഇന്ന് മുതൽ കർശനമായ വാഹന പരിശോധനയുണ്ടാകും. ഗതാഗത സെക്രട്ടറിയും കമ്മീഷണറും ഇത് സംബന്ധിച്ച നിർദേശം നൽകി.

Read Also : മോട്ടോർ വാഹന പരിശോധന വീണ്ടും കർശനമാക്കുന്നു; നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ഈടാക്കില്ല

നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ചുമത്തേണ്ടെന്നാണ് നിർദ്ദേശം. പകരം കേസുകൾ നേരിട്ട് കോടതിയിലേക്ക് കൈമാറാൻ ഗതാഗത സെക്രട്ടറി നിർദ്ദേശിച്ചു. ഗതാഗത സെക്രട്ടറി ദിവസവും കേസുകളുടെ കണക്കെടുക്കും. പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചു.

ഓണക്കാലം കഴിയും വരെ വാഹന പരിശോധന കർശനമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ബോധവത്ക്കരണം മാത്രമായി അധിക ദിവസം തുടരാനാവില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഗതാഗത വകുപ്പിന്റെ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here