12 കോടിയുടെ ഓണം ബമ്പർ അടിച്ചത് ആലപ്പുഴയിൽ

സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിന്. TM 160869 എന്ന നമ്പറിനാണ് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഇത്തവണത്തെ ഓണം ബമ്പറടിച്ചത്. കായംകുളത്തെ ഏജൻസി വഴിയാണ് ടിക്കറ്റ് വിൽപന നടത്തിയിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാംസമ്മാനം. ആദായനികുതിയും ഏജന്റുമാരുടെ കമ്മീഷനും കഴിഞ്ഞ് 7.56 കോടി കൈയിൽ കിട്ടും. ഇതാദ്യമായാണ് തിരുവോണം ബമ്പറിന് ഇത്രയും വലിയ സമ്മാനത്തുക ഏർപ്പെടുത്തുന്നത്.

Read Also; ലോട്ടറി ഇനത്തിൽ സർക്കാരിന് ബംബർ; വിതരണം ചെയ്യാത്ത വകയിൽ സർക്കാരിന്റെ കൈയ്യിലുള്ളത് 664 കോടി രൂപ

തിരുവോണം ബമ്പർ നറുക്കെടുപ്പിനായി 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇത് മുഴുവൻ ഏജന്റുമാർക്ക് വിറ്റുപോയി. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 10 ശതമാനം കമ്മീഷനായ 1.20 കോടി  ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. TA, TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലായാണ് ഇത്തവണ ടിക്കറ്റുകൾ ഇറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top