മൂന്ന് മെഡിക്കൽ കോളേജുകളിൽ നാളെ മുതൽ സ്റ്റെന്റ് വിതരണമില്ല

നാളെ മുതൽ മൂന്ന് മെഡിക്കൽ കോളേജുകളിൽ സ്റ്റെന്റ് വിതരണം നിർത്തിവയ്ക്കാൻ വിതരണക്കാരുടെ തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ സ്റ്റെന്റ് വിതരണമാണ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. 47 കോടി രൂപ കുടിശിക ലഭിക്കാനുള്ളതിനാലാണ് തീരുമാനം.

രണ്ട് മാസങ്ങൾക്ക് മുൻപ് സമാനമായ പ്രതിസന്ധി ഉടലെടുക്കുകയും സ്റ്റെന്റ് വിതരണക്കാർ സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസുമായി ബന്ധപ്പെടുകയും തുടർന്ന് ചർച്ച നടത്തുകയും ചെയ്തിരുന്നു. ആഗസ്റ്റ് മാസത്തോടെ കുടിശിക പൂർണമായും അടച്ച് തീർക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ സമരത്തിൽ നിന്ന് വിതരണക്കാർ പിന്മാറി. എന്നാൽ ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്റ്റെന്റ് വിതരണം നിർത്തിവയ്ക്കാൻ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top