ഇന്നാണ്… ഇന്നാണ്… ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്നാണ്

കേരളലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. 12 കോടി രൂപയാണ് ഒന്നാംസമ്മാനം. ഈ മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മീഷനും കഴിഞ്ഞ് 7.56 കോടി കൈയിൽ കിട്ടും. ഇതാദ്യമായാണ് തിരുവോണം ബമ്പറിന് ഇത്രയും വലിയ സമ്മാനത്തുക ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്. ഒരു മണിക്കൂറിനുളളിൽ മുഴുവൻ സമ്മാനങ്ങളുടെയും നറുക്കെടുപ്പ് പൂർത്തിയാകും.

Read Also; ലോട്ടറി ഇനത്തിൽ സർക്കാരിന് ബംബർ; വിതരണം ചെയ്യാത്ത വകയിൽ സർക്കാരിന്റെ കൈയ്യിലുള്ളത് 664 കോടി രൂപ

തിരുവോണം ബമ്പർ നറുക്കെടുപ്പിനായി 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇത് മുഴുവൻ ഏജന്റുമാർക്ക് വിറ്റുപോയി. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 10 ശതമാനം കമ്മീഷനായ 1.20 കോടി ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. TA, TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാംസമ്മാനം കിട്ടാത്ത, അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേർക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം.

Read Also; 158 മില്ല്യണ്‍ ഡോളര്‍ ലോട്ടറിയടിച്ചു; വിജയി എത്തിയത് പ്രേതത്തിന്റെ മുഖം മൂടി ധരിച്ച്

10 പേർക്ക് 50 ലക്ഷംവീതം രണ്ടാം സമ്മാനവും 20 പേർക്ക് 10 ലക്ഷംരൂപ വീതം മൂന്നാം സമ്മാനവുമുണ്ട്. ഓരോ സീരീസിലെയും രണ്ടുപേർക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേർക്ക് ഒരുലക്ഷംവീതം ലഭിക്കും. ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകൾ വിറ്റതായാണ് കണക്കുകൾ. രേഖകൾ കൃത്യമാണെങ്കിൽ ഒരുമാസത്തിനകം സമ്മാനം ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top