Advertisement

ഗം’ഭീകരം’; റോട്ടൻ ടൊമാറ്റോസിന്റെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിൽ ജല്ലിക്കട്ടും

September 20, 2019
Google News 1 minute Read

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ‘ജല്ലിക്കെട്ട്’ അമ്പരപ്പിക്കുന്ന നേട്ടത്തിലേക്ക്. ലോക പ്രശസ്തമായ സിനിമ നിരൂപണ വെബ് സൈറ്റായ റോട്ടൻ ടൊമാറ്റോസിൻ്റെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളുടെ പട്ടികയിലാണ് ജല്ലിക്കെട്ട് ഇടം പിടിച്ചത്. ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പ്രദർശിപ്പിച്ച സിനിമകളിൽ നിന്നും റോട്ടൻ ടൊമാറ്റോസ് തിരഞ്ഞെടുത്ത പത്ത് സിനിമകളില്‍ ഒന്നാണ് ജല്ലിക്കെട്ട്.

86% റേറ്റിംഗോടു കൂടിയാണ് ജല്ലിക്കെട്ട് വെബ്‌സൈറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സിംഫണി ഓഫ് കേയോസ് എന്നാണ് സിനിമയെ വെബ്‌സൈറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ സ്പീല്‍ ബര്‍ഗിന്റെ ജോസ്, മാഡ് മാക്‌സ് ഫ്യൂറി റോഡ് തുടങ്ങിയ സിനിമകളെ ജല്ലിക്കെട്ടുമായി താരതമ്യം ചെയ്യുന്നുണ്ട്. റിവ്യൂ റേറ്റിംഗിലും ലിസ്റ്റിംഗിലും നിരൂപണ സമാഹരണത്തിലുമെല്ലാം വലിയ സ്വീകാര്യതയുളള ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റാണ് റോട്ടന്‍ ടൊമാറ്റോസ്.

ഇംഗ്ലണ്ടില്‍ നിന്നുളള സീ ഫീവര്‍, ബ്രസീലിയന്‍ ചിത്രം ബക്കുറോ, ഇന്തൊനേഷ്യന്‍ ചിത്രം ഗുണ്ടാല, നൈവ് ഔട്ട്, ദ വിഗില്‍, ദ വാസ്റ്റ് ഓഫ് നൈറ്റ്, സിങ്ക്രോണിക്ക്, ലാ ലൊറാണ, ദ പ്ലാറ്റ് ഫോം തുടങ്ങിയവയാണ് വെബ്‌സൈറ്റിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കെട്ട്. ആൻ്റണി വർഗീസ്, സാബുമോൻ അബ്ദുൽ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു.

കഥാകൃത്ത് എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആർ ഹരികുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here