വൈദികരായി റോബോട്ടുകളെ നിയമിച്ചാൽ ലൈംഗികാതിക്രമം തടയാനാവുമെന്ന് കന്യാസ്ത്രീ

വൈദികരായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികതയുള്ള റോബോട്ടുകളെ നിയമിച്ചാൽ ലൈംഗികാതിക്രമം തടയാനാവുമെന്ന് കന്യാസ്ത്രീ. വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ഗവേഷക ഡോക്ടർ ഇലിയാ ദെലിയോയാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്. ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ് ഡോ. ഇലിയാ ദെലിയോ.
“കത്തോലിക്ക സഭയെ പരിഗണിക്കൂ. പുരുഷാധിപത്യമാണ് അവിടെ. പുരുഷ കേന്ദ്രീകൃതമായ ഒന്നാണ് കത്തോലിക്ക സഭ. നമ്മൾക്ക് അവിടെ ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഞാനൊരു റോബോട്ട് വൈദികനെ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നു പറയാം. റോബോട്ടിനു ലിംഗഭേദമില്ല. ഇത്തരം ലിംഗ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ അവർക്ക് സമൂഹത്തെ സേവിക്കാനാവും.”- ഇലിയാ പറയുന്നു.
റോബോട്ടുകൾ മനുഷ്യർക്ക് പകരമാവുമെന്ന് ഭയക്കേണ്ടതില്ലെന്നും മറിച്ച്, അവർ മനുഷ്യരുമായി പങ്കാവുകയാണെന്ന ബോധം ഉണ്ടാവുകയാണ് വേണ്ടതെന്നും അവർ സൂചിപ്പിച്ചു.
ഈ മാസാദ്യത്തിൽ ജപ്പാനിലെ ബുദ്ധ ക്ഷേത്രത്തില്‍ കാർമികനായി ഒരു റോബോട്ട് പുരോഹിതൻ എത്തിയിരുന്നു. റോബോട്ട് നടത്തിയ പ്രഭാഷണത്തിനു പിറകെയാണ് ഇലിയാ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ജപ്പാനിൽ ബുദ്ധിസ്റ്റ് ശവസംസ്കാരം വർഷങ്ങളായി നടത്തുന്നത് ഒരു റോബോട്ടാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here