Advertisement

കേരളത്തിലെ പാഠ്യപദ്ധതികളെക്കുറിച്ച് പഠിക്കാൻ കർണാടക വിദ്യാഭ്യാസമന്ത്രി എസ് സുരേഷ് കുമാർ വയനാട്ടിലെത്തി

September 21, 2019
Google News 0 minutes Read

കേരളത്തിലെ പാഠ്യപദ്ധതികളെക്കുറിച്ച് പഠിക്കാൻ കർണാടക വിദ്യാഭ്യാസമന്ത്രി എസ് സുരേഷ് കുമാർ വയനാട്ടിലെത്തി. ജില്ലയിലെ രണ്ട് സ്‌കൂളുകളിൽ സന്ദർശനം നടത്തിയ മന്ത്രി കേരളത്തിലെ പാഠ്യപദ്ധതിയുടെ നിലവാരത്തെക്കുറിച്ച് സംതൃപ്തി രേഖപ്പെടുത്തി.

സന്ദർശനത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ലൂഎംഓഎച്ച്എസ്എസും മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളും മന്ത്രി എസ് സുരേഷ് കുമാർ സന്ദർശനം നടത്തി. കേരളത്തിലെ പാഠ്യപദ്ധതികളെക്കുറിച്ച് പഠിക്കുകയായിരുന്നു മന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

പൂർണമായി ഡിജിറ്റൽവത്ക്കരിച്ച മുട്ടിൽ ഡബ്ല്യൂഎംഓഎച്ച് എസ്എസിലെ ക്ലാസ് മുറികൾ മന്ത്രി നടന്ന് കണ്ടു. ക്ലാസ് മുറികൾ ഡിജിറ്റൽവത്ക്കരിക്കുന്നത് മൂലമുളള സൗകര്യങ്ങളെക്കുറിച്ച് സ്‌കൂൾ അതികൃതർ മന്ത്രിയെ ധരിപ്പിച്ചു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം സന്തോഷിപ്പിക്കുന്നതാണെന്ന് മന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു. കുട്ടികളുമായി ആശയവിനിമയം നടത്തിയതിനുശേഷമാണ് കർണാടക വിദ്യാഭ്യാസ മന്ത്രി മടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here