‘പൂമുത്തോളെ’ പാടി ഇതര സംസ്ഥാന തൊഴിലാളി; വീഡിയോ വൈറൽ

ജോജു ജോർജ് അഭിനയിച്ച ‘ജോസഫ്’ എന്ന സിനിമയിലെ ശ്രദ്ധേയമായ ഗാനമാണ് ‘പൂമുത്തോളെ’. വിജയ് യേശുദാസ് പാടിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ഇതര സംസ്ഥാന തൊഴിലാളി ആ പാട്ട് പാടി വൈറലായിരിക്കുകയാണ്. അദ്ദേഹം പാടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
കരോക്കെ മൈക്രോഫോണിൽ മനോഹരമായി പാടുന്ന കുശാൽ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ വീഡിയോ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിനു ഭാഷയോ അതിർത്തികളോ ഇല്ലെന്ന് മുൻപും പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. പല രാജ്യങ്ങളിലുള്ള ആളുകൾ മലയാളം പാട്ട് പാടുന്നതിൻ്റെ വീഡിയോ മുൻപും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
വീഡിയോ കാണാം:
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here