ഇന്നത്തെ പ്രധാന വാർത്തകൾ(20-9-2019)

കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ ചെറുപുഴയിലെ കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ.

മരട് ഫ്ളാറ്റ്: സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമ നൽകിയ ഹർജി പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല.

കിഫ്ബിയുടെ പേരിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷനേതാവ്; കള്ളം ആവർത്തിച്ച് സത്യമാക്കേണ്ടെന്ന് മുഖ്യമന്ത്രി

കിഫ്ബിയുടെ പേരിൽ ഭരണ, പ്രതിപക്ഷ പോര്. കിഫ്ബിയിലെ കെഎസ്ഇബി പദ്ധതിയിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കിഫ്ബിയെ തകർക്കാനുള്ള പ്രതിപക്ഷനീക്കം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പീഡനക്കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റിൽ

നിയമ വിദ്യാർത്ഥിനിയുടെ ബലാത്സംഗ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അമേരിക്കൻ പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും

ഏഴ് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാത്രി അമേരിക്കയിലേക്ക് തിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top