ഇന്ത്യൻ സ്‌കൂൾ കൊമേഴ്സ് ഫെസ്റ്റിവൽ നിഷ്‌ക 2019 ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ കൊമേഴ്സ് ഫെസ്റ്റിവൽ നിഷ്‌ക 2019 വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വ്യഴാഴ്ച ഇസ ടൗൺ കാമ്പസിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഉദ്ഘാടനം ചെയ്തു.

ആഘോഷ പരിപാടികളുടെ ഭാമഗാമയി ഡിസ്‌പ്ലേ ബോർഡ് മത്സരം നടത്തി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന ‘ഫാഷനിസ്റ്റ’ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗതവും ആധുനികവുമായ വസ്ത്രങ്ങൾ ഉപയോഗിച്ച് നടന്ന പരിപാടി വിദ്യാർത്ഥികളെ നൈതിക ഫാഷൻ ആശയങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റി. പൊതുവിജ്ഞാനത്തെ അധികരിച്ച് ക്വിസ് മത്സരം നടന്നു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഫിറ്റ് ഫുഡി’ സാലഡ് നിർമാണ മത്സരം നടന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെയും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെയും വിവിധ ഇനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ ഇത് വിദ്യാർത്ഥികളെ സഹായിച്ചു. ലോഗോയും അടിക്കുറിപ്പ് നിർമാണ മത്സരങ്ങളും സൃഷ്ടിപരമായ ചിന്ത, കലാപരമായ കഴിവുകൾ, എന്നിവ പരിപോഷിപ്പിക്കുന്നതായിരുന്നു.

ക്ലാസ് റൂം പഠനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ സർഗാത്മകതയുടെയും ബുദ്ധിയുടെയും സംയോജനമാണ് ഇന്ത്യൻ സ്‌കൂൾ വാണിജ്യ, മാനവിക വകുപ്പുകളുടെ വാർഷിക ഉത്സവമായ നിഷ്‌ക. ഇന്ത്യൻ സ്‌കൂൾ 2003 മുതൽ നിഷ്‌ക കൊമേഴ്സ് ഫെസ്റ്റിവൽ നടത്തുന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top