നാൽപത്തി രണ്ടാമത് സൂര്യാ ഫെസ്റ്റിവലിന് അരങ്ങുണർന്നു

നാൽപത്തി രണ്ടാമത് സൂര്യാ ഫെസ്റ്റിവെലിന് തുടക്കമായി ഇന്ത്യൻ പനോരമ ചലച്ചിത്രമേളയോടെയാണ് ഫെസ്റ്റിവെൽ ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാരാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്.

തൈക്കാട് ഗണേശത്തിൽ സംവിധായകൻ ശ്യാമപ്രസാദിന്റെ എ സൺഡേയോടെയാണ് ഇത്തവണത്തെ സൂര്യാ ഫെസ്റ്റിവെലിന് അരങ്ങുണർന്നത്. അടുത്ത മാസം 4 വരെ ഇന്ത്യൻ പനോരമ ചലച്ചിത്രമേള അരങ്ങേറും. ഒക്ടോബർ 1 മുതൽ 10 വരെയാണ് നൃത്ത സംഗീതോത്സവം. എകെജി ഹാളിൽ കെജെ യേശുദാസിന്റെ കച്ചേരിയോടെയാണ് നൃത്ത സംഗീതോത്സവത്തിന്റെ ആരംഭം കുറിക്കുക. ഡിസംബർ 12ന് മഞ്ജുവര്യരുടെ കുച്ചിപ്പുടിയോടെ മേള സമാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top