‘പാലാരിവട്ടം പുട്ടും മരട് നെയ്‌റോസ്റ്റും’

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് പാലാരിവട്ടം പാലവും മരട് ഫ്‌ളാറ്റ് പ്രശ്‌നവും. പാലാരിവട്ടം പാലത്തെ കുറിച്ച് ഇതിനോടകം നിരവധി ട്രോളുകൾ ഇറങ്ങി. പാലം പൊളിച്ച് പണിയാനുള്ള തീരുമാനത്തെ പരസ്യമാക്കി ഉപയോഗിച്ചിരിക്കുകയാണ് തലശേരിയിലെ ഒരു ഹോട്ടൽ. ഇതിന് കൈയടി കിട്ടിയെന്ന് മാത്രമല്ല, വൈറലാകുകയും ചെയ്തു. ഇതോടൊപ്പം ഹോട്ടൽ പുറത്തിറക്കിയ മരട് നെയ്‌റോസ്റ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ, പാലാരിവട്ടം പുട്ട് എന്നാണ് തലശേരിയിലെ ലാഫെയർ എന്ന ഹോട്ടൽ തങ്ങളുടെ പുട്ടിന് നൽകിയ വിശേഷണം. മരട് നെയ്‌റോസ്റ്റിന് നൽകിയ വിശേഷണം ഇങ്ങനെ, ‘പൊളിക്കാനായി പണിഞ്ഞത്, പൊളി ബ്രേക്ക് ഫാസ്റ്റ്’.

നിരവധി പേരാണ് പുട്ട്, നെയ്‌റോസ്റ്റ് പരസ്യങ്ങൾ ഷെയർ ചെയ്തത്. ഗായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ പരസ്യം ഷെയർ ചെയ്തു. പരസ്യവാചകങ്ങൾക്ക് പിന്നിൽ കോഴിക്കോടുള്ള പരസ്യ ഏജൻസിയാണ്. പത്തനംതിട്ട സ്വദേശി മനു ഗോപാലാണ് വരികൾ എഴുതിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More