പെരിയ ഇരട്ടക്കൊലപാതകം; എട്ടാം പ്രതിക്ക് വേണ്ടി ഹാജരായത് അഡ്വ.ബി ആളൂർ

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ എട്ടാം പ്രതിയും,സി ഐ ടി യു പ്രവർത്തകനുമായ സുബീഷിനു വേണ്ടി ഹാജരായത് അഡ്വ.ബി ആളൂർ.
സംഭവം നടന്ന് ഏഴു മാസങ്ങൾക്കു ശേഷം ജില്ല കോടതിയിൽ സുബീഷ് സമർപ്പിച്ച ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് അഡ്വ.ആളൂർ കോടതിയിൽ ഹാജരായത്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും, സുബീഷിനെതിരെ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നും ജാമ്യാപേക്ഷയിൽ ഹാജരായ ആളൂർ കോടതിയിൽ വാദിച്ചു.
Read Also : പെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്
വിശദമായി വാദം കേട്ട ശേഷം 25 ന് കേസ് ഡയറി ഹാജറാക്കാൻ കോടതി ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതി പീതാംബരനു വേണ്ടിയും ഹാജറായേക്കുമെന്നും ആളൂർ പ്രതികരിച്ചു.
സുബീഷിന്റ കുടുംബമാണ് ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചത്. നേരത്തെ കേസിലെ 9,10,11 പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അഡ്വ: രാംകുമാറാണ് ഇവർക്കായി കോടതിയിൽ ഹാജരായത്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന സർക്കാർ നിലപാട് അംഗീകരിച്ച് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.ഇതിനു പിന്നാലെയാണ് കേസിലെ എട്ടാം പ്രതിയായ സുബീഷിന്റ ജാമ്യാപേക്ഷ ജില്ല കോടതി പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here