ഒടുവിൽ ആ ഗായകനെ ഇമ്മൻ കണ്ടെത്തി

കഴിഞ്ഞ ദിവസം സമൂമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ടത് അന്ധനായ തിരുമൂർത്തിയുടെ ഗാനമായിരുന്നു. തിരുമൂർത്തിക്ക് തന്റെ അടുത്ത ഗാനം പാടാൻ അവസരം നൽകിയിരിക്കുകയാണ് തെന്നിന്ത്യൻ സംഗീത സംവിധായകൻ ഡി ഇമ്മൻ.

തിരുമൂർത്തി ‘കണ്ണാന കണ്ണൈ’ എന്ന ഗാനം പാടി നേരെ നടന്നുകയറിയത് നമ്മുടെയെല്ലാം ഹൃദയത്തിലേക്കാണ്. ഈ അന്ധനായ കലാകാരന്റെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കാണുകയും പങ്കുവക്കുകയും ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇമ്മൻ ഈ കലാകാരനെ കണ്ടെത്താൻ സാധിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് തിരുമൂർത്തിയെ കണ്ടെത്താൻ സാധിക്കുകയും അടുത്ത ഗാനം പാടാൻ അവസരം നൽകിയ കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

തെരുവ് ഗായികയായിരുന്ന രാണു മൊണ്ഡൽ അടുത്തിടെ തന്റെ ഗാനത്തിലൂടെ നമ്മുടെ മനം കവർന്നിരുന്നു. രാണു തരംഗമായതോടെ ബോളിവുഡ് നടനും ഗായകനുമായ ഹിമേഷ് രശ്മിയ രാണുവിന് പാട്ട് പാടാൻ അവസരം നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top