Advertisement

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ നടപടി; മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിനെ സസ്‌പെൻഡ് ചെയ്തു

September 23, 2019
Google News 0 minutes Read

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ നടപടി. മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിനെ സസ്‌പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ട രീതിയിൽ ഇടപെട്ടില്ല എന്നാരോപിച്ചുകൊണ്ടാണ് നടപടി.  എന്നാൽ, നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതാണെന്ന് ബിനു പ്രതികരിച്ചു.  എൻ ഹരി യുഡിഎഫുമായി ചേർന്ന് കച്ചവടം നടത്തിയെന്നും ബിനു പ്രതികരിച്ചു.

ഹരിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അന്നു തന്നെ ബിജെപിയുടെ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചതാണ്. ഇതിനു പുറമേ രാജിക്കത്ത് ഇമെയിൽ അയച്ചതുമാണ്. മാത്രമല്ല. ഈ മാസം 9ന് രേഖാമൂലം രാജിക്കത്ത് അയച്ചതുമാണ്. രാജിവെച്ച ഒരാളെ സസ്‌പെൻഡ് ചെയ്യുന്നത് വിരോധാഭാസമാണെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമ്പോൾ ബിനുവിനെതിരെ ഒരു വിഭാഗം ആളുകൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നാൽ, നേതൃത്വം പിന്നീട് ഐക്യഖണ്ഡേന എൻ ഹരിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, എൻ ഹരി ഐക്യ ജനാധിപത്യ മുന്നണിയുമായി ചേർന്ന് കച്ചവടം നടത്തുന്നു. തെരഞ്ഞെടുപ്പിനു ശേഷം എൻ ഹരി സ്വീകരിച്ച ഈ നയം ഒരു ജനപ്രതിനിധി എന്ന നിലയിൽ കേരള സമൂഹം എൻ ഹരിയെ എങ്ങനെ സ്വീകരിക്കുമെന്നും ബിനു ചോദിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here