‘പിജെ ജോസഫ് നേരിട്ട അപമാനം ജനങ്ങൾ കണ്ടതാണ്; ഇത് തിരുത്താൻ തയ്യാറാകാത്തത് വോട്ടർമാരോടുള്ള അവഹേളനം’; ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗം

ജോസ് കെ മാണിക്കെതിരെ വീണ്ടും ജോസഫ് പക്ഷം. ജോസ് കെ മാണിക്ക് ധാർഷ്ട്യമെന്ന് അഡ്വ. ജോസഫ് കണ്ടത്തിൽ. പി.ജെ ജോസഫിനെ അംഗീകരിക്കാനുള്ള വൈമനസ്യം വലിയ സാധ്യത ഇല്ലാതാക്കി. പി.ജെയ്ക്ക് നേരിട്ട അപമാനം ജനങ്ങൾ കണ്ടതാണെന്നും ഇത് തിരുത്താൻ തയ്യാറാകാത്തത് വോട്ടർമാരോടുള്ള അവഹേളനമാണെന്നും ജോസഫ് കണ്ടത്തിൽ പറയുന്നു.

രണ്ടില ചിഹ്നം ഇല്ലാത്തത് ഭൂരിപക്ഷ കുറയ്ക്കും. ജനാധിപത്യ വിശ്വാസികൾ നിസംഗതാവസ്ഥയിലായിരുന്നു. ഇതാണ് പോളിംഗ് കുറയാൻ കാരണം. മാണിക്ക് ശേഷം കേരള കോൺഗ്രസിൽ ശൂന്യതയുണ്ടായെന്നും പാർട്ടിയെ നയിക്കാൻ സാധിക്കുക പി.ജെ ജോസഫിന് മാത്രമാണെന്നും ജോസഫ് കണ്ടത്തിൽ പറഞ്ഞു. ജോസഫിനെ അംഗീകരിച്ചാൽ പാർട്ടിക്ക് നല്ല ഭാവി ഉണ്ടാകും. കുടുംബാധിപത്യം മുളയിലേ നുള്ളുവാനുള്ള സന്ദേശമാകും ജനവിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top