പിഎംസി ബാങ്കിന്റെ പ്രവർത്തനം റിസർബാങ്ക് മരവിപ്പിച്ചു

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. ആറ് മാസത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നത്.
സേവിംഗ് മുതൽ എല്ലാ അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപകർക്ക് ആയിരം രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
നിക്ഷേപം, വായ്പ തുടങ്ങി ബാങ്കിന്റെ മറ്റ് പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
ബാങ്കിൽ നടന്ന തിരിമറിയുടെ പേരിലാണ് നിയന്ത്രണമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. വിഷയം പരിഹരിച്ച് ബാങ്ക് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ പറയുന്നു. മുംബൈ നഗരത്തിലെ പിഎംബി ശാഖകൾ പൂട്ടിയത് നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ശാഖകൾക്ക് മുമ്പിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ബാങ്ക് സമയം അവസാനിക്കുന്നതോടെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ 35 എ പ്രകാരം ഉത്തരവ് നടപ്പിൽ വരുമെന്നാണ് റിസർവ് ബാങ്കിന്റെ കുറിപ്പിൽ പറയുന്നത്. മഹാരാഷ്ട്രക്ക് പുറമേ ഡൽഹി, കർണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പിഎംബിക്ക് ശാഖകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here