Advertisement

കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; തട്ടിപ്പിനിരയായി മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത് പത്തിലധികം മലയാളികൾ

September 25, 2019
Google News 1 minute Read

ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് മനുഷ്യക്കടത്തെന്ന് പരാതി. പത്തിലധികം മലയാളികളാണ് തട്ടിപ്പിനിരയായി മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്.

മലേഷ്യയിലെത്തിച്ച ശേഷം തങ്ങളെ മറ്റൊരു ഏജന്റിന് വിറ്റെന്നും ശമ്പളം പോലും തരാതെ പാസ്‌പോർട്ട് അടക്കം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും തട്ടിപ്പിനിരയായവർ 24 നോട് പറഞ്ഞു. പലരേയും കേരളത്തിൽ നിന്ന് ഏജന്റുമാർ മലേഷ്യയിലേക്ക് കടത്തിയത് വൻ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ്. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ മിക്കവരും മലേഷ്യയിലെത്താൻ നൽകി. അവിടെ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. അപ്പോഴേക്കും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ ഏജന്റുമാർ കൈവശപ്പെടുത്തിയിരുന്നു.

Read Also : യുഎഇയിലേക്ക് മനുഷ്യക്കടത്ത്; അജ്മാനിൽ യുവതികൾ കുടുങ്ങിക്കിടക്കുന്നു

ഗത്യന്തരമില്ലാതെ ഏജന്റുമാർ പറഞ്ഞ കമ്പനികളിൽ ജോലിയെടുക്കേണ്ടി വന്ന മലയാളികൾ 40 ദിവസത്തിന് ശേഷം ശമ്പളം ആവശ്യപ്പെട്ടപ്പോഴാണ് തങ്ങളെ മറ്റൊരു ഏജന്റിന് വിറ്റെന്ന വിവരം ഇവരറിയുന്നത്. സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശിയായ സജീവ് കുമാർ, ഡിജിപിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

കോയമ്പത്തൂർ, കോഴിക്കോട് സ്വദേശികളായ ഏജന്റുമാരെ വിളിച്ചപ്പോൾ സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയാണ് ഉണ്ടായതെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here