ഉപതെരഞ്ഞെടുപ്പ്; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

അഞ്ച് നിയമസഭാമണ്ഡലങ്ങളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത്. പുതുമുഖങ്ങളെയാണ് ഇക്കുറി വിജയ പ്രതീക്ഷ മുൻ നിർത്തി എൽഡിഎഫ് കളത്തിലിറക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തു വിട്ടത്. തുരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കൽ അരൂരും കെയു ജിനേഷ് കുമാർ കോന്നിയിലും മത്സരിക്കും.
ഇടതു സ്വതന്ത്രനായ മനു റോയിയാണ് എറണാകുളത്തെ പ്രതിനിധീകരിക്കുക. മുതിർന്ന പത്രപ്രവർത്തകൻ കെഎം രോയിയുടെ മകനാണ് മനു റോയി. അതേസമയം, മഞ്ചേശ്വരത്ത് മുതിർന്ന നേതാവ് സിഎച്ച് കുഞ്ഞമ്പുവിനെ പരിഗണിച്ചിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനൊടുവിൽ സിപിഎം കാസർഗോഡ് പ്രവർത്തകൻ കെഎം ജില്ല കമ്മിറ്റി അമഗം ശങ്കർ റൈ സ്ഥാനാർത്ഥിയാകും.
നാർത്ഥികളെ പരിഗണിക്കുന്നതിൽ, സാമൂദായിക സമവാക്യങ്ങൾ മാനദണ്ഡമാക്കിയിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാത്രമല്ല, ശബരിമല വിഷയം ഈ തെറഞ്ഞെടുപ്പിൽ ഒരു തരത്തിുലും പ്രതിഫലിക്കുകയില്ലെന്നും കോടിയേരി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here