ഇന്ത്യ ഹിന്ദുരാഷ്ട്രമെന്ന് വാദമുയർത്തിയ യുവാവിന് ഷോപ്പിംഗ് മാളിൽ വിദ്യാർത്ഥികളുടെ മർദനം

ഹിന്ദുരാഷ്ട്ര വാദമുയർത്തിയ യുവാവിന് ഷോപ്പിംഗ് മാളിൽ ക്രൂര മർദനം. മംഗളൂരുവിലെ ഷോപ്പിംഗ് മാളിലാണ് സംഭവം. ബണ്ട്വാൾ സ്വദേശിയായ മഞ്ജുനാഥ് എന്നയാൾക്കാണ് മർദനമേറ്റത്. ഇന്നലെയാണ് സംഭവമുണ്ടായത്.

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഇവിടെ മുസ്ലീങ്ങൾക്ക് സ്ഥാനമില്ലെന്നുമായിരുന്നു മഞ്ജുനാഥിന്റെ വാദം. ഇയാളുടെ വാദം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് വിദ്യാർത്ഥികളുമായി ഇയാൾ വാക്കേറ്റത്തിൽ ഏർപ്പെടുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top