ഓഹരി വിപണി നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച് അൽപസമയത്തിനകം സെൻസെക്‌സ് 147 പോയിന്റ് ഉയർന്ന് 38.740 ലും നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 11491ലുമെത്തി.

ബിഎസ്ഇയിലെ 413 കമ്പനികൾ നേട്ടത്തിലും 136 ഓഹരികൾ നഷ്ടത്തുലുമാണ്. ബാങ്കിങ് മേഖലയിൽ ചിലത് നഷ്ടത്തിലും ചിലത് നേട്ടത്തിലുമാണ്.  ഇന്ത്യബുൾസ് ഹൗസിങ്, എംആന്റ്എം, സിപ്ല, ഐഒസി, ഒഎൻജിസി, ബിപിസിഎൽ തുങ്ങിയ ഓഹരികൾ നേട്ടത്തിലാണ് തുടരുന്നത്. ആക്‌സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top