ഇന്നത്തെ പ്രധാന വാർത്തകൾ (25-09-2019)

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് എപിഎം മുഹമ്മദ് ഹനീഷിനെയും ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് വിആർ രേണുരാജിനെയും മാറ്റി

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും എപിഎം മുഹമ്മദ് ഹനീഷിനെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ അൽകേഷ്‌കുമാർ ശർമ്മയെ കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദേവികുളം സബ് കളക്ടറായിരുന്ന വിആർ രേണു രാജിനെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി എംസി ഖമറുദ്ദീനെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതല പികെ കുഞ്ഞാലിക്കുട്ടിക്കാണ്.

കോന്നിയിൽ സിപിഐഎം സ്ഥാനാർത്ഥിയായി ജനീഷ് കുമാർ

കോന്നിയിൽ സിപിഐഎം സ്ഥാനാർത്ഥിയായി എത്തുന്നത് ജനീഷ് കുമാർ. കോന്നി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണയിക്കാൻ ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് സ്ഥാനാർത്ഥി നിർണയ തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു.

കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; തട്ടിപ്പിനിരയായി മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത് പത്തിലധികം മലയാളികൾ

ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് മനുഷ്യക്കടത്തെന്ന് പരാതി. പത്തിലധികം മലയാളികളാണ് തട്ടിപ്പിനിരയായി മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്. മലേഷ്യയിലെത്തിച്ച ശേഷം തങ്ങളെ മറ്റൊരു ഏജന്റിന് വിറ്റെന്നും ശമ്പളം പോലും തരാതെ പാസ്പോർട്ട് അടക്കം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും തട്ടിപ്പിനിരയായവർ 24 നോട് പറഞ്ഞു. പലരേയും കേരളത്തിൽ നിന്ന് ഏജന്റുമാർ മലേഷ്യയിലേക്ക് കടത്തിയത് വൻ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ്.

മരടിന്റെ വഴിയെ ‘കാപ്പികോ’യും; റിസോർട്ട് പൊളിക്കണമെന്ന കോടതി ഉത്തരവ് വന്ന് 6 വർഷങ്ങൾക്ക് ശേഷം പൊളിച്ചുനീക്കൽ നടപടിക്ക് തുടക്കം കുറിച്ച് അധികൃതർ

മരട് ഫ്ളാറ്റ് വിഷയത്തിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വേമ്പനാട് കായൽതീരത്ത് സ്ഥിതി ചെയ്യുന്ന കാപ്പികോ റിസോർട്ടും പൊളിക്കാൻ നീക്കം. വേമ്പനാട് കായൽതീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി. റിസോർട്ട് പൊളിക്കൽ സംബന്ധിച്ച് പാണാവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു എൽഡിഎഫ് സ്ഥാനാർത്ഥി

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു എൽഡിഎഫ് സ്ഥാനാർത്ഥി. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.

മേയർ ‘ബ്രോ’ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിവട്ടിയൂർക്കാവിൽ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. നിലവിൽ തിരുവനന്തപുരം മേയറാണ് വികെ പ്രശാന്ത്. ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.

മരട് ഫ്ളാറ്റ് വിഷയം; ഫ്ളാറ്റ് മൂന്ന് മാസത്തിനകം പൊളിക്കണമെന്ന് ചീഫ് സെക്രട്ടറിമരട് ഫ്ളാറ്റുകൾ മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ഫ്ളാറ്റുകൾ പൊളിക്കാനുള്ള കർമ്മപദ്ധതി ചീഫ് സെക്രട്ടറി സമർപ്പിച്ചിട്ടുണ്ട്. ഫ്ളാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാനും നഷ്ടപരിഹാരം നിർമാതാക്കളിൽ നിന്ന് തന്നെ ഈടാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പിറവം പള്ളി തർക്കം; ഭരണനിയന്ത്രണം ഓർത്തഡോക്സ് സഭയക്ക് വിട്ടുനൽകികൊണ്ടുള്ള സുപ്രിം കോടതി വിധി ഇന്ന് നടപ്പാക്കും; പള്ളിയിൽ സംഘർഷാവസ്ഥ

പിറവം സെന്റ് മേരീസ് വലിയ പള്ളിയുടെ ഭരണനിയന്ത്രണം ഓർത്തഡോക്സ് സഭയക്ക് വിട്ടുനൽകികൊണ്ടുള്ള സുപ്രിം കോടതി വിധി ഇന്ന് നടപ്പാക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. പള്ളിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. യാക്കോബായ വിശ്വാസികൾ നിലവിൽ പള്ളിക്കുള്ളിൽ ഒത്തുചേർന്നിട്ടുണ്ട്.

മരട് ഫ്ളാറ്റ് വിഷയം; ഫ്ളാറ്റ് പൊളിക്കാൻ കൊച്ചി സബ് കളക്ടർക്ക് ചുമതലസുപ്രിം കോടതി ഉത്തരവിട്ട മരട് ഫ്ളാറ്റ് പൊളിക്കാൻ കൊച്ചി സബ് കളക്ടർക്ക് സർക്കാർ ചുമതല നൽകി . അടിയന്തരമായി ഫ്ളാറ്റിലെ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ നഗരസഭാ സെക്രട്ടറിയുട നിർദേശം. നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top