തുടക്കക്കാർക്കായി മിറർലെസ് ക്യാമറയുമായി ക്യാനൻ: ഐഒഎസ് 200 ന്റെ വിശേഷങ്ങൾ

തുടക്കക്കാർക്കായി ഏറ്റവും കുറഞ്ഞ വിലയുള്ള മിറർലെസ് ക്യാമറയുമായി ക്യാനൻ.ഐഒഎസ് 200 എന്നാണ് പേര്. തുടക്കാർക്കുള്ള മോഡലായ ഐഒഎസ് 100 ന്റെ പുതിയ പതിപ്പാണ് ഐഒഎസ് 200. പുതിയ ഡിജിക് പ്രോസസറുമായി ഇറങ്ങിയിരിക്കുന്ന ക്യാമറയിൽ ഐ ഡിറ്റക്ഷനോട് കൂടിയ ഡ്യൂവൽ പിക്‌സൽ ഓട്ടോ ഫോക്കസാണ് മറ്റൊരു സവിശേഷത.

പഴയ മോഡലിനെക്കാൾ മെച്ചപ്പെട്ട ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നു. സെൻസറിന്റെ കുറച്ച് ഭാഗം മാത്രം ഉപയോഗിച്ച് 4കെ വീഡിയോയും റെക്കോർഡ് ചെയ്യാം.

മറ്റെല്ലാ കാര്യങ്ങളിലും പഴയ മോഡലിന്റെ തനി പകർപ്പ് തന്നെയാണ് ഐഒഎസ് 200. 24 എംപി എപിഎസ്-സി സെൻസർ മുൻ മോഡലിൽ ഉള്ളത് തന്നെയാണ്. സെൽഫി പ്രേമികൾക്ക് വേണ്ടി ഉയർത്തി വെക്കാവുന്ന ടച്ച് സ്‌ക്രീനുമുണ്ട്. ഉപയോഗം എളുപ്പമാക്കുന്ന കാര്യത്തിൽ ക്യാനൻ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.

തുടക്കക്കാർക്ക് മികച്ച ഫോട്ടോകൾ ലഭിക്കാൻ ഐഒഎസ് 200 നല്ലൊരു ഓപ്ഷനാണ്. ക്യാനന്റെ വിശ്രുതമായ കളറും വിശദാംശങ്ങളും പകർത്താൻ ഈ ക്യാമറക്ക് കഴിയും.

കിറ്റ് ലെൻസായ 15-45 (15-45mm F3.5-6.3 IS STM) അടക്കം വില അമേരിക്കയിൽ 549 ഡോളറാണ്. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top