പാലാ ഉപതെരഞ്ഞെടുപ്പ്; ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്. അവിടെയാണ് ഏറ്റവും കൂടുതൽ പോളിംഗ് സ്‌റ്റേഷനുകളുള്ളത്. അതുകൊണ്ട് തന്നെ രാമപുരം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തീരുമ്പോൾ പാല ഇടത് ചാരുമോ വലത് ചാരുമോ എന്നറിയാം.

കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള കേന്ദ്രമാണ് രാമപുരം. ഇവിടെ ജോസഫ് വിഭാഗത്തിനും സ്വാധീനമുണ്ട്. കേരളാ കോൺഗ്രസിലെ പോര് വോട്ടിൽ പ്രതിഫലിക്കുമോ എന്ന് രാമപുരത്തെ വോട്ടെണ്ണൽ തീരുമ്പോൾ അറിയാം.

Read Also : പാലാ ഉപതെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യുഡിഎഫിന് നൽകിയത്.

നിലവിൽ പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണി തീർന്നു. സർവീസ് വോട്ടുകൾ എണ്ണി തീർന്നപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. യുഡിഎഫ്-06, എൽഡിഎഫ്-06. 15 പോസ്റ്റൽ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് വോട്ടുകൾ അസാധുവായി. സർവീസ് വോട്ടുകളിൽ രണ്ടെണ്ണവും അസാധുവായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top