‘പാലാ ഒരു പാഠം; മുന്നണിക്ക് ഉള്ളിൽ മത്സരം പാടില്ല’ : ബെന്നി ബെഹനാൻ

കേരളാ കോൺഗ്രസിലെ ഗ്രൂപ്പുകളിയെ വിമർശിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. മുന്നണിക്കുള്ളില്ഡ മത്സരം പാടില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.

തോൽവി ഞെട്ടിച്ചെന്ന് വിഎം സുധീരൻ പറഞ്ഞു. പാലായിലേത് ദൈവനിശ്ചയമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Read Also : ‘യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം, തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ’; വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച വോട്ടെണ്ണലിന്റെ അവസാന ലാപ്പിൽ കണ്ടിരുന്നു. എൽഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു.

യുഡിഎഫിന് നാണംകെട്ട തോൽവിയാണ് പാലായിൽ ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂർ, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങൾ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതൽ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എൽഡിഎഫ് പക്ഷത്തേക്ക് ചേർന്നിരിക്കുകയാണ്.

അതേസമയം, പാലായിൽ യുഡിഎഫിനേറ്റ തോൽവിയിൽ ജോസ് കെ മാണി പക്ഷത്തിന് പങ്കുണ്ടെന്ന ആരോപണം ശക്തമാവുകയാണ്. പാലായിൽ ചതിച്ചത് ജോസ് പക്ഷമാണെന്ന് പിജെ ജോസഫും തനിക്ക് ജോസ് പക്ഷത്തിന്റെ വോട്ട് ലഭിച്ചെന്ന് മാണി സി കാപ്പനും പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top