Advertisement

മുത്തോലിയിൽ യുഡിഎഫിന് മുന്നേറ്റം

September 27, 2019
Google News 1 minute Read

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് ആശ്വസിക്കാൻ മുത്തോലി പഞ്ചായത്ത് മാത്രം.

മുത്തോലിയിൽ മാത്രമാണ് യുഡിഎഫിന്റെ ജോസ് ടോം പുലിക്കുന്നേൽ മുന്നിടുന്നത്. ബാക്കി എട്ട് പഞ്ചായത്തിലും മുന്നിടുന്നത് എൽഡിഎഫാണ്. കരൂർ, ഭരണങ്ങാനം, കടനാട്, മുന്നിലവ്, രാമപുരം, തലനാട്, മേലുകാവ്, തലപ്പലം എന്നീ പഞ്ചായത്തുകളിലെല്ലാം മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷം നേടിയെടുക്കാൻ സാധിച്ചു.

യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂർ, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങൾ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതൽ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എൽഡിഎഫ് പക്ഷത്തേക്ക് ചേർന്നിരിക്കുകയാണ്.

Read Also : ‘യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം, തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ’; വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

3889 വോട്ടിന് ലീഡ് ചെയ്യുകയാണ് നിലവിൽ മാണി സി കാപ്പൻ. ഇനി എലിക്കുളം, മീനച്ചിൽ, പാലാ ടൗൺ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. കൊഴിവനാലിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്. കൊഴുവനാൽ പരമ്പരാഗത യുഡിഎഫ് ശക്തി കേന്ദ്രമാണ്. അവിടെയും ഭൂരിപക്ഷം നിലനിർത്തുവാനായാൽ കാപ്പൻ വിജയം ഉറപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here