20 കുടുംബങ്ങൾ കയ്യൊഴിഞ്ഞു; ഡൗൺ സിൻഡ്രോമുള്ള കുഞ്ഞിനെ ദത്തെടുത്ത് സ്വവർഗാനുരാഗിയായ യുവാവ്

ഡൗൺ സിൻഡ്രോമുള്ള പെൺകുഞ്ഞിനെ ദത്തെടുത്ത് സ്വവർഗാനുരാഗിയായ ഇറ്റാലിയൻ ആക്ടിവിസ്റ്റ് ലൂക്ക ട്രപനീസ്. ആൽബ എന്ന് പേരുള്ള പെൺകുഞ്ഞിനെ കഴിഞ്ഞ വർഷമാണ് ലൂക്ക ദത്തെടുത്തത്. നിയമപരമായ ഒട്ടേറെ നൂലാമാലകൾക്കൊടുവിലാണ് ലൂക്കയ്ക്ക് തൻ്റെ മകളായി ആൽബയെ ലഭിച്ചത്.

ഡൗൺ സിൻഡ്രോം ഉള്ളതു കൊണ്ട് തന്നെ 20 കുടുംബങ്ങളാണ് ആൽബയെ ദത്തെടുക്കാനാവില്ലെന്നറിയിച്ചത്. ആൽബയ്ക്ക് ജന്മം നൽകിയ അവളുടെ പെറ്റമ്മ പോലും ഡൗൺ സിൻഡ്രോമിൻ്റെ പേരിലാണ് അവളെ ഉപേക്ഷിച്ചത്. ഇത്തരം തിരസ്കരണങ്ങളുടെ അവസാനത്തിലാണ് ലൂക്ക കടന്നു വന്ന് അവളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

14ആം വയസ്സു മുതൽ ആക്ടിവിസ്റ്റായിരുന്ന ലൂക്ക ഇത്തരം അവസ്ഥകളുള്ളവരെയൊക്കെ പരിചരിച്ചിട്ടുണ്ട്. ഇതൊരു രോഗമല്ല ഒരു അവസ്ഥയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് തന്നെ ആൽബയെ ദത്തെടുക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത് ആലോചിക്കേണ്ടി വന്നിട്ടില്ലാത്ത കാര്യമാണെന്നും ലൂക്ക പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top