‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി

രാജുചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തിയായി.  ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

മലയാളത്തിൽ ആദ്യമായാണ് ഒരു മുഴുനീള സിനിമ ദുബായിൽ ചിത്രീകരണം പൂർത്തിയാക്കുന്നത്. സംവിധായകനും, നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും പ്രവാസി മലയാളികളാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്.

കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് ചിത്രം
ഒരുക്കിയിട്ടുള്ളത്. ദുബായിലെ സമ്പന്നരും സ്ഥിര താമസക്കാരുമായ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പണത്തിനും, തറവാട് മഹിമക്കും ഒട്ടും കുറവില്ലാത്ത ഇവർ തമ്മിൽ വിവാഹം കഴിക്കുന്നിടത്തു നിന്നാണ് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടാവുന്നത്.

മിഥുൻ രമേശ്, ദിവ്യ പിള്ള എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി ,നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ , സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ , നിഷ മാത്യു എന്നിവരും മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top