എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് എലത്തൂരിലെ മരിച്ച ഓട്ടോ ഡ്രൈവർ രാജേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തീപൊള്ളൽ ഏറ്റുള്ള അണുബാധയാണ് മരണ കാരണം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഈ മാസം 15 നായിരുന്നു രാജേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുത്രിയിൽ ചികിത്സയിലിരിക്കെ 20ന് പുലർച്ചെയാണ് മരിക്കുന്നത്. സിഐടിയു പ്രവർത്തകരുടെ ഭീഷണിയിലും മർദനത്തിലും മനംനൊന്തായിരുന്നു ബിജെപി പ്രവർത്തകനായ രാജേഷ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

അതേ സമയം, മർദനമാണ് മരണകാരണമെന്നായിരുന്നു കുടുബവും, ബിജെപിയും ആരോപിച്ചിരുന്നത്. എന്നാൽ, തീപൊള്ളലിനെ തുടർന്നുള്ള ഇൻഫക്ഷനാണ് മരണകാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ 10 പേർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത് ഇതിൽ 8 പേർ റിമാന്റിൽ ആണ്. കല്ലുമക്കായ തൊഴിൽ നിന്നും വരുമാനം ലഭിക്കാതായതോടെ വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ ഓടാൻ സിഐടിയു പ്രവർത്തകർ അനുവദിച്ചിരുന്നില്ല. തുടർച്ചയായി ഭീഷണിയെയും മർദനത്തെയും തുടർന്നാണ് രാജേഷ് ആത്മഹത്യ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top