ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികാ സമർപണത്തിനുള്ള സമയം നാളെ അവസാനിക്കും

അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപിക്കാനുള്ള
സമയം നാളെ അവസാനിക്കും. ഒക്ടോബർ ഒന്നിനാണ് പത്രികയുടെ സൂക്ഷ്മ പരിശോധന. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ, സ്ഥാനാർത്ഥികൾ നാളെ നാമനിർദേശ പത്രിക സമർപിക്കും.

സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം നാളെ അവസാനിക്കും.  നാളെ രാവിലെ 11 മുതൽ 3വരെയാണ് പത്രിക സമർപണത്തിനുള്ള സമയം.

പ്രമുഖ മുന്നണികളിൽ അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കൽ മാത്രമാണ് പത്രിക സമർപിച്ചിട്ടുള്ളത്. മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്രരും പത്രിക നൽകിയിട്ടുണ്ട്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ എൽഡിഎഫും യുഡിഎഫും പ്രചാരണ രംഗത്ത് സജീവമായി ക്കഴിഞ്ഞു.

ആദ്യം എൽഡിഎഫാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചതെങ്കിലും യുഡിഎഫും തൊട്ടു പിന്നിലുണ്ട്. സ്ഥാനാർഥി നിർണയം താമസിച്ചെങ്കിലും അത് പ്രചാരണ പരിപാടികളെ ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് ബിജെപിക്കുള്ളത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്നു മുതൽ ആരംഭിച്ചു. യുഡിഎഫ് കൺവെൻഷൻ നാളെ മുതലാണ് തുടങ്ങുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top