മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോൻ ജൂനിയർ അന്തരിച്ചു

മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോൻ ജൂനിയർ (90) അന്തരിച്ചു. തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

1987 മുതൽ 1989 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛൻ കെപിഎസ് മേനോൻ സീനിയർ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. കെപിഎസ് മേനോൻ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര മേനോൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top