പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കുള്ള സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അർഹരാണെന്ന് ജില്ലാ കളക്ടർമാർ കണ്ടെത്തിയവർക്കാണ് വേഗത്തിൽ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര തുകയുടെ വിതരണം വൈകുന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.

ദുരിതബാധിതർക്ക് സഹായം ഒരു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും അർഹരായ പലർക്കും സഹായം ലഭിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം ആളുകൾ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീൽ ഹർജികളിലും ഉടൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അപ്പീൽ ഹർജികൾ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന നിയമ സഹായത്തിന് കേരള ലീഗൽ സർവീസ് അതോറിറ്റി അടക്കമുള്ളവയിൽ നിന്ന് സഹായം ലഭ്യമാക്കണമെന്നും കോടതി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top