ഐ.എൻ.എക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി

ഐ.എൻ.എക്‌സ് മീഡിയക്കേസിൽ പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ചിദംബരം സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ചിദംബരം തെളിവുകൾ നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നിരീക്ഷിച്ചു. അതേസമയം, കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ പ്രതിയായ കള്ളപ്പണക്കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഡൽഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിർദേശം നൽകി. ശിവകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് നടപടി. അടുത്ത മാസം പതിനാലിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top