കോഴിക്കോട്-മൈസൂരു ദേശിയപാത അടച്ചിടൽ; നീക്കത്തിൽ പ്രതിഷേധിച്ച് കർണ്ണാടക അതിർത്തിയിലേക്ക് കേരള കർഷക മുന്നണിയുടെ ലോംഗ് മാർച്ച്

കോഴിക്കോട് -മൈസൂരു ദേശിയപാത 766 പൂർണ്ണമായി അടച്ചിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കർണ്ണാടക അതിർത്തിയിലേക്ക് കേരള കർഷക മുന്നണിയുടെ ലോംഗ് മാർച്ച്. നൂറ് കണക്കിന് കർഷകർ മാർച്ചിൽ പങ്കെടുത്തു. പാതയടക്കൽ നീക്കത്തിൽ പ്രതിഷേധിച്ച് യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു.

രാവിലെ ബത്തേരി ടൗണിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് കർഷകരും നാട്ടുകാരുമാണ് അണിനിരന്നത്. പാതയടക്കൽ നീക്കം ഏറ്റവുമധികം ബാധിക്കുന്ന കർഷകർ, നീക്കം ഉപേക്ഷിക്കും വരെ ശക്തമായി ചെറുത്ത് നിൽപ്പ് ഉയർത്തുമെന്ന് സംഘാടകർ പറഞ്ഞു.

നിരവധി പേരാണ് പിന്തുണയുമായി ഓരോ ദിവസവും സമരപന്തലിലേക്കത്തുന്നത്. വയനാട് എംപി രാഹുൽ ഗാന്ധി ഈ ആഴ്ച്ച സമരപന്തലിലേക്കെത്തിയേക്കുമെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top