Advertisement

പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി അമ്പിളിയും ആദിത്യനും; ഏഴാം മാസ ചടങ്ങിന്റെ ചിത്രങ്ങൾ

October 1, 2019
Google News 1 minute Read

തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി താര ദമ്പതികളായ അമ്പിളിയും ആദിത്യനും. അമ്പിളിയുടെ ഏഴാം മാസ ചടങ്ങുകളുടെ ചിത്രങ്ങൾ ആദിത്യൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

‘ഏഴാം മാസം ചടങ്ങ് എനിക്ക് പ്രിയപ്പെട്ടവർ മാത്രമുളള ഒരു ചെറിയ ചടങ്ങായിരുന്നു. ചില ആഗ്രഹം അതൊക്കെ പെട്ടെന്ന് ചെയ്യണം, സമയം കുറവാണ്’ -ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു.

ജനുവരി 25നാണ് സീരിയൽ താരങ്ങളായ അമ്പിളിയും ആദിത്യനും വിവാഹിതരാകുന്നത്. കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ക്യാമറാമാൻ ലോവലായിരുന്നു അമ്പിളിയുടെ ആദ്യ ഭർത്താവ്. 2009 ലായിരുന്നു ഇരുവരുടേയും വിവാഹം. ആദ്യ ബന്ധത്തിൽ അമ്പിളി ദേവിക്ക് ഏഴ് വയസുള്ള മകനുണ്ട്.  സീത എന്ന സീരിയലിൽ ആദിത്യനും അമ്പിളിദേവിയും ഒരുമിച്ച് അഭിനിയിച്ചിട്ടുണ്ട്.

Read Also : ഈ അക്രമണങ്ങള്‍ അമ്പിളി ദേവിയ്ക്ക് എതിരെയല്ല, എനിക്ക് നേരെ: ആദിത്യന്‍

തന്നെയും അമ്പിളിയെയും പിരിച്ചത് ആദിത്യനാണെന്ന് ലോവൽ ആരോപിച്ചിരുന്നു. തങ്ങൾ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ആദിത്യന് അമ്പിളിയെ ഇഷ്ടമായിരുന്നുവെന്നും. അത് തന്നോട് മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും ലോവൽ പറഞ്ഞിരുന്നു. അത് കഴിയാതെ വന്നപ്പോൾ ആദിത്യൻ തന്നെ കുറിച്ച് അപവാദ പ്രചരണങ്ങൾ നടത്തിയെന്നും ലോവൽ ആരോപിച്ചു.

തങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്ന് ആദിത്യൻ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. താൻ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങൾ. ഇതിനെല്ലാം പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണ്. ഇയാൾക്കെതിരെയുള്ള ചില വാർത്തകളും തെളിവുകളുമുണ്ടെന്നും ആദിത്യൻ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here