Advertisement

കോഴിക്കോട് ബീച്ചിൽ കടൽപാലത്തിന്റെ ഒരു ഭാഗം തകർന്ന് 13പേർക്ക് പരുക്ക്

October 1, 2019
Google News 0 minutes Read

കോഴിക്കോട് സൗത്ത് ബീച്ചിലെ പഴക്കം ഏറിയ കടൽപാലം തകർന്ന് 13 പേർക്ക് പരുക്ക്.അപകടം പറ്റിയവരിൽ മൂന്നു പേരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് ആറുമണിക്ക് ശേഷമായിരുന്നു അപകടം. പാലത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശത്തിന്റെ അടിസ്ഥാനത്തിൽ, ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ബീച്ചിലേക്ക് ജെസിബി എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here