അടിച്ചൊതുക്കി അലിസ ഹീലി; തകർത്തെറിഞ്ഞത് രണ്ട് ടി-20 റെക്കോർഡുകൾ

വനിതാ ടി-20യിലെ രണ്ട് റെക്കോർഡുകൾ പഴങ്കഥയാക്കി ഓസീസ് ബാറ്റർ അലിസ ഹീലി. കേവലം 61 പന്തുകളിൽ 148 റൺസ് അടിച്ചു കൂട്ടിയ അലിസ വനിതാ രാജ്യാന്തര ടി-20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി. 46 പന്തുകളിൽ സെഞ്ച്വറി കുറിച്ച ഓസീസ് താരം അതിവേഗം സെഞ്ച്വറി തികയ്ക്കുന്ന രണ്ടാമത്തെ വനിതാ താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കി. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിലാണ് അലിസ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

ഓസ്ട്രേലിയ ബാറ്ററായ മെഗ് ലാനിംഗിൻ്റെ 133 റൺസ് മറികടന്നാണ് അലിസ ടി-20യിലെ ഉയർന്ന വ്യക്തിഗത സ്കോർ സ്ഥാപിച്ചത്. 19 ബൗണ്ടറികളും ഏഴ് സിക്സറുകളും 29കാരിയായ അലിസയുടെ ബാറ്റിൽ നിന്നു പിറന്നു. ഹീലിയോടൊപ്പം 41 റൺസെടുത്ത റേച്ചൽ ഹെയ്‌ൻസും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ ശ്രീലങ്ക 132 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More