ശബരിമല ആചാര സംരക്ഷണത്തെ അനുകൂലിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ

ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ച് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ. ആചാരക്രമം ആര് ലംഘിച്ചാലും അത് തെറ്റാണെന്നും, ശബരിമലയിൽ തത് സ്ഥിതി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ശങ്കർ റൈ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങൾ പാലിക്കേണ്ടതാണ്. വിശ്വാസികൾക്ക് ശബരിമലയിലെ ആചാരമനുസരിച്ച് ദർശനം നടത്താം. വ്രതാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് യുവതികൾക്കും ശബരിമല ദർശനം നടത്താവുന്നതാണ്, കോടതി വിധിയെ കുറിച്ച് സർക്കാർ പറയട്ടെ എന്നും ശങ്കർ റൈ പറഞ്ഞു.
താൻ വിശ്വസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ആചാരങ്ങൾ പാലിച്ചുകൊണ്ട് ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. തനിക്ക് ഇക്കാര്യത്തിൽ പാർട്ടി വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും ശങ്കർ റൈ പറഞ്ഞു. കാസർഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here