Advertisement

സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്നു സമാപിക്കും; പാർട്ടിയെ മെച്ചപ്പെടുത്താൻ പ്രവർത്തന മാർഗരേഖ തായാറാക്കും

October 4, 2019
Google News 0 minutes Read

ഡൽഹിയിൽ, മൂന്ന് ദിവസമായി തുടരുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്നു സമാപിക്കും. ബഹുജന ബന്ധം മെച്ചപ്പെടുത്തി സമരങ്ങളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും കമ്മിറ്റിയിൽ തീരുമാനമുണ്ടാകും. ഇതിനായി ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രവർത്തന മാർഗരേഖ കേന്ദ്ര കമ്മിറ്റ തയാറാക്കും.

സാമ്പത്തികപ്രതിസന്ധി, വർഗീയത തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള സമരങ്ങൾ പാർട്ടി ഏറ്റെടുക്കണമെന്നു ഇന്നലെ കേരളത്തിൽ നിന്ന് അടക്കമുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു. പാർട്ടിയുടെ ശക്തി വീണ്ടെടുക്കാനായി പ്ലീനം ശുപാർശ കാര്യക്ഷമമായി നടപ്പാക്കാനുള്ള നിർദേശങ്ങൾ ഇന്ന് സിസിയിൽ ഉയർന്നു വരാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here