‘ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും സമയം അനുവദിക്കില്ല’; എല്ലാവരോടും പുറത്തു പോകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് അരുൺ മിശ്ര

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും സമയം അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. എല്ലാവരും കോടതിക്ക് പുറത്ത് പോകണം, പരമാവധി ക്ഷമിച്ചതാണ് ഇനി ക്ഷമിക്കാനാവില്ലെന്നും കോടതിയിൽ ക്ഷുഭിതനായി അരുൺ മിശ്ര. ഫ്‌ളാറ്റ് പൊളിക്കുന്നതിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറയുടെ ഹർജി പരിഗണിക്കവേ ആണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്.
റിട്ട് ഹർജികൾ ഒന്നും കേൾക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. നിങ്ങൾ പുറത്ത് പോകണം. ഇക്കാര്യത്തിൽ പരമാവധി ക്ഷമിച്ചതാണ്. ഇനി ക്ഷമിക്കാനാവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പ്രതികരിച്ചു. ഈ കേസിൽ ബാഹ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ജസ്റ്റിസ് അരുൺ കോടതിയിൽ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News