മേയർ ബ്രോയ്ക്ക് വരകളിലൂടെ പ്രചരണവുമായി യുവാക്കൾ

മേയർ ബ്രോയ്ക്കായി വരകളിലൂടെ പ്രചരണവുമായി യുവാക്കൾ. ‘ഫ്രണ്ട്‌സ് ഓഫ് മേയർ ബ്രോ’ ഓരോ ദിവസവും വ്യത്യസ്തമായ പ്രചാരണ പരിപാടികളാണ് വട്ടിയൂർക്കാവ് സ്ഥാനാർത്ഥി വികെ പ്രശാന്തിനായി സംഘടിപ്പിക്കുന്നത്.വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചപ്പോൾ മുതൽ ‘ഫ്രണ്ട്‌സ് ഓഫ് മേയർ ബ്രോ’ എന്ന കൂട്ടായ്മ മണ്ഡലത്തിൽ സജീവമാണ്.

രാഷ്ട്രീയത്തിന് അതീതമാണ് വികെ പ്രശാന്തിനുള്ള തങ്ങളുടെ പിന്തുണയെന്ന് യുവാക്കൾ പറയുന്നു.  ഇക്കുറി വികെ പ്രശാന്തിന്റെ വ്യത്യസ്ത ചിത്രങ്ങളാണ് അദ്ദേഹത്തിന് വേണ്ടി  ഇവർ തയ്യാറാക്കിയത്. യുവാക്കളുടെ പിന്തുണ തനിക്ക് വലിയ പ്രചോദനമാണെന്ന് വികെ പ്രശാന്ത് പറയുന്നു.

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായ വികെ പ്രശാന്തിന്റെ പല തരത്തിലുള്ള ചിത്രങ്ങളാണ് യുവാക്കൾ വരച്ചത്. പ്രളയാനന്തര പ്രവർത്തനങ്ങളിൽ മേയർക്കൊപ്പം പ്രവർത്തിച്ചവർ തന്നെയാണ് ഇത്തരത്തിൽ വരകളുമായി പിന്തുണക്കുകയും ചെയ്യുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമാണ് വികെ പ്രശാന്തിനുള്ള തങ്ങളുടെ പിന്തുണയെന്ന് ഇവർ പറയുന്നു.

സൈക്കിൾ റാലി, ശുചീകരണം, സംഗീതം, നൃത്തം തുടങ്ങി നിരവധി പരിപാടികളാണ് ഫ്രണ്ട്‌സ് ഓഫ് മേയർ ബ്രോ ഇതു വരെ മണ്ഡലത്തിൽ ഒരുക്കിയത്. ഇനിയും വ്യത്യസ്ത പരിപാടികളുമായി മണ്ഡലത്തിൽ സജീവമാകാനാണ് കൂട്ടായ്മയുടെ തീരുമാനം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More