ഇത് ബലാകോട്ട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ തന്നെയോ ? [24 Fact Check]

ബലാകോട്ട് വ്യോമാക്രമണം നടന്നതിന് ശേഷം ആക്രമണത്തിന്റേത് എന്ന പേരിൽ നിരവധി വ്യാജ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒരു ഘട്ടം കഴിഞ്ഞ് ഇത്തരം വീഡിയോകളുടെ കുത്തൊഴുക്ക് നിലച്ചിരുന്നു. എന്നാൽ ഇന്ന് ചില ദേശീയ മാധ്യമങ്ങളിലടക്കം ബലാകോട്ട് വ്യോമാക്രമണത്തിന്റേതെന്ന പേരിൽ ഒരു വീഡിയോ പുറത്തുവന്നു. ഇത് വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളല്ല എന്നതാണ് സത്യം.

ദേശീയ മാധ്യമങ്ങളായ റിപബ്ലിക്ക് ടിവ്, എബിപി ന്യൂസ്, ടിവി9 ഗുജറാത്ത്, ഇന്ത്യ ടുഡേ എന്നിവരാണ് ഇത് സംബന്ധിച്ച വാർത്തകൾ നൽകിയത്.

‘നരേന്ദ്രമോദിയെ സംശയാലുക്കൾ വിശ്വസിച്ചില്ല, അവർ യൂണിഫോമിനെയും അവിശ്വസിക്കുമോ ?’ എന്നായിരുന്നു ടൈംസ് നൗ വീഡിയോയ്‌ക്കൊപ്പം നൽകിയ തലവാചകം.

‘ബലാകോട്ട് ആക്രമണത്തിന്റെ തെളിവ്’ എന്നാണ് ഇന്ത്യ ടുഡേ നൽകിയ തലക്കെട്ട്. ‘ഇന്ത്യൻ വ്യോമസേനയുടെ ബലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവ്’ എന്നായിരുന്നു റിപബ്ലിക്ക് നൽകിയത്. എന്നാൽ ഇത് ബലാകോട്ട് വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളല്ല, മറിച്ച് എയർ ഫോഴ്‌സ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒരു പ്രമോഷ്ണൽ വീഡിയോ മാത്രം ആണ്.

ഒക്ടോബർ 8 ന് നടക്കാനിരിക്കുന്ന എയർ ഫോഴ്‌സ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന പ്രമോഷ്ണൽ വീഡിയോ ആണ് ഇത്. വീഡിയോയിൽ ബലാകോട്ട് വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും എയർ ചീഫ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top