Advertisement

മലയാളി ശാസ്ത്രജ്ഞന്റെ മരണം; സ്വവർഗ രതിക്ക് ശേഷമുള്ള തർക്കത്തെ തുടർന്ന്

October 5, 2019
Google News 0 minutes Read

ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യ ലബോറട്ടറിയിലെ ടെക്‌നീഷ്യൻ ജെ. ശ്രീനിവാസിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

56 കാരനായ സുരേഷിന്റെ ഫ്‌ളാറ്റിലെ നിത്യ സന്ദർശകനായിരുന്നു ലാബ് ടെക്‌നീഷ്യനായ ശ്രീനിവാസ്. സ്വവർഗ രതിക്കു ശേഷം പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശ്രീനിവാസ് പൊലീസിന് മൊഴി നൽകി. സുരേഷിനെ കഴുത്തറത്ത് കൊന്നശേഷം വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

20വർഷമായി ഐഎസ്ആർഒയിൽ ജോലി ചെയ്യുന്ന സുരേഷിനെ ഒക്ടോബർ ഒന്നാം തീയതിയാണ് ഹൈദരാബാദിലെ അമീർപേട്ടയിലുള്ള ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലാബിൽ രക്തപരിശോധനയ്‌ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ സുരേഷിന്റെ ഫ്‌ലാറ്റിലെത്തുന്നത് പതിവായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here