Advertisement

വിധു വിൻസെന്റിന്റെ ‘സ്റ്റാൻഡ് അപ്’; ആദ്യ ഗാനം പുറത്ത്

October 7, 2019
Google News 1 minute Read

മാൻഹോളിന് ശേഷം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ തൂവൽ പക്ഷികൾ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വർക്കിയാണ്. ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വർക്കിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബി.ഉണ്ണികൃഷ്ണന്റെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ നിമിഷക്ക് പുറമെ രജിഷ വിജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടോബിൻ തോമസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. ശബ്ദ സംവിധാനം രംഗനാഥ് രവി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here