കൈപിടിച്ചെഴുതിച്ച് മുഖ്യമന്ത്രി : ആദ്യാക്ഷരം കുറിച്ച് ആദി

വിദ്യാരംഭ ദിനത്തിൽ കുഞ്ഞ് ആദിയുടെ കൈപിടിച്ച് എഴുതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടു നിന്നവർക്ക് അതൊരു നവ്യാനുഭവമായി.
ക്ലിഫ് ഹൗസിലാണ് ചടങ്ങ് നടന്നത്. എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ ഡ്രൈവർ മിഥുന്റെ മകനാണ് ആദി. മുഖ്യന്റെ മടിയിലിരുന്ന് വളരെ സന്തോഷത്തോടെയാണ് ആദി ആദ്യാക്ഷരം കുറിച്ചത്.
അതേസമയം, മൂകാംബിക ക്ഷേത്രത്തിൽ രാവിലെ നട തുറന്നപ്പോൾ തന്നെ ആദ്യാക്ഷരം കുറിക്കാനും പ്രാർത്ഥിക്കാനും ഭക്തരുടെ തിരക്കായിരുന്നു. വിജയദശമി നാളിൽ അറിവിന്റ ആദ്യാക്ഷരം കുറിക്കാൻ നിരവധി കുരുന്നുകൾ മുകാംബിക ക്ഷേത്ര സന്നിധിയിലെത്തി. പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു. സരസ്വതി മണ്ഡപത്തിലും ക്ഷേത്രത്തോട് ചേർന്നുള്ള യാഗശാലയുടെ പുറത്തുമായാണ് ചടങ്ങുകൾ നടന്നത്.
മൂന്ന് മണിക്ക് നട തുറക്കുമ്പോൾ തന്നെ ഭക്തരുടെ തിരക്കായിരുന്നു ക്ഷേത്രത്തിൽ. വിദ്യാരംഭത്തിനായി കേരളത്തിൽ നിന്നടക്കം ആയിരക്കണക്കിന് പേർ മൂകാംബികയിലെത്തി. മൂകാംബികാ സന്നിധിയിൽ അരങ്ങേറ്റം നടത്താനായി നിരവധി കലാകാരന്മാരും എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here