”83′ യുടെ പാർട്ടിയിൽ ആടിപാടി രൺവീറും ദീപികയും

രൺവീർ സിംഗ് ക്രിക്കറ്റ് താരം കപിൽ ദേവിനെ അവതരിപ്പിക്കുന്ന ”83′ യുടെ ചിത്രീകരണം പൂർത്തിയായതിന്റെ ആഘോഷപാർട്ടിയിലാണ് ബോളിവുഡ് താരജോഡികൾ ആയ രൺവീർ സിംഗും ദീപിക പദുക്കോണും സ്വയംമറന്ന് ആടിപ്പാടിയത്.

 

View this post on Instagram

 

#ranveersingh #deepikapadukone ❤❤❤

A post shared by Viral Bhayani (@viralbhayani) on

സിനിമയിൽ കപിൽ ദേവിന്റെ ഭാര്യ റോമിയെ അവതരിപ്പിക്കുന്നത് ദീപിക പദുക്കോണാണ്. സഞ്ജയ് ലീല ബൻസാലിയുടെ 2015ലെ പ്രണയ കാവ്യം ‘ബാജേ റാവോ മസ്താനി’ക്ക് ശേഷം ഇവർ വെള്ളിത്തിരയിൽ ജോഡിയായി അഭിനയിക്കുന്നത് ”83’യിലാണ്. 1983ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയമാണ് കഥാ പശ്ചാത്തലം.

സിനിമയുടെ അധികവും ചിത്രീകരിച്ചത് ലണ്ടനിലാണ്. മുബൈയിലും ഷൂട്ട് ഉണ്ടായിരുന്നു. ഒരുപോലെ ഉള്ള വസ്ത്രം ധരിച്ചാണ് രണ്ട് പേരും പാർട്ടിക്കെത്തിയത്.

 

സിനിമയുടെ സംവിധായകൻ കബീർ ഖാൻ, ഭാര്യ മിനി മധുർ, വർദ നടിയദ്‌വാലാ, അമ്മി വിർക്, സാഹിൽ കട്ടാർ, തമിഴ് താരം ജീവ തുടങ്ങിയവർ തിങ്കളാഴ്ച നടന്ന പാർട്ടിയിൽ പങ്കെടുത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More