മരണ സമയത്ത് റോയിയുടെ ശരീരത്തിൽ തകിട്; വിശദമായി അന്വേഷിക്കാൻ പൊലീസ്

കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തിൽ തകിട് ഉണ്ടായിരുന്നതായി പൊലീസ്. ഇതേപറ്റി വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കട്ടപ്പനയിലെ ഒരു ജ്യോത്സ്യനാണ് തകിട് നൽകിയതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. തകിടിലൂടെ വിഷം അകത്ത് ചെല്ലാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
തകിട് നൽകിയ ജ്യോത്സ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. അസ്വാഭിക മരണത്തിന കേസെടുത്ത കോടഞ്ചേരി പൊലീസ് വസ്തുക്കൾ ശേഖരിച്ചിരുന്നവെങ്കിലും പിന്നീട് ജോളിക്ക് മടക്കി നൽകിയിരുന്നു.
അതേസമയം, ജോളി ചില ചരടുകൾ ഉപയോഗിച്ചിരുന്നതായുള്ള സൂചന നൽകി ഭർത്താവ് ഷാജു. കൈയിൽ ചരടുകൾ കണ്ടതായി ഓർക്കുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചില്ല. ചോദിച്ചാൽ തന്നെ വ്യക്തമായുള്ള മറുപടിയായിരിക്കില്ല ലഭിക്കുക. ജോളി ഏതെങ്കിലും മന്ത്രവാദിയേയോ ജ്യോത്സ്യനേയോ കണ്ടതായി അറിയില്ലെന്നും ഷാജു കൂട്ടിച്ചേർത്തു.
Read also:‘ജോളി കഴിഞ്ഞാൽ വിവാഹത്തിന് ഏറ്റവും അധികം നിർബന്ധിച്ചത് സിജോ’; മുൻ നിലപാടിൽ ഉറച്ച് ഷാജു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here