ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ബിലീവേഴ്‌സ് സഭ

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ബിലീവേഴ്‌സ് സഭ.

ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഭൂമി ഏറ്റെടുക്കാൻ നിയമ മാർഗങ്ങൾ തേടാനുള്ള തീരുമാനമെടുത്തത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചില്ലെന്നാണ് ബിലീവേഴ്‌സ് സഭയുടെ പ്രതികരണം.ഭൂമി തർക്കം സംബന്ധിച്ച് കോടതിയിൽ ഒരു കേസും നിലവിൽ ഇല്ലെന്നും ഒദ്യോഗിക ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും സഭാ വ്യക്തമാക്കി.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് തർക്കത്തിൽ പെട്ട ഭൂമിയും സർക്കാരിന് ഏറ്റെടുക്കാം. പകരം കോടതിയിൽ നഷ്ടപരിഹാരതുക കെട്ടിവെച്ചാൽ മതി. റവന്യൂ വകുപ്പായിരിക്കും നഷ്ടപരിഹാരത്തുക കെട്ടിവെയ്ക്കുക. നഷ്ടപരിഹാരംഅടച്ച് ഭൂമി ഏറ്റെടുക്കാനുളള നടപടികൾ വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top