മുത്തൂറ്റിൽ തൊഴിലാളികൾ നടത്തി വന്നിരുന്ന സമരം അവസാനിച്ചു

മുത്തൂറ്റിൽ തൊഴിലാളികൾ നടത്തി വന്നിരുന്ന സമരം അവസാനിച്ചു. ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള തൊഴിലാളികളുടെ ആവശ്യങ്ങൾ മുത്തൂറ്റ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സിഐടിയും, മുത്തൂറ്റ് മാനേജ്‌മെന്റ് തമ്മിലുള്ള ധാരണ പത്രത്തിൽ ഒപ്പുവച്ചു.
ശമ്പള പരിഷ്‌ക്കരണമടക്കം തൊഴിലാളികൾ മുന്നോട്ട് വച്ച 18 ആവശ്യങ്ങൾ മുത്തൂറ്റ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ സിഐടിയു തീരുമാനിച്ചത്. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം.
പിരിച്ചുവിട്ട 8 പേരേയും, സസ്‌പെൻഡ് ചെയ്ത 41 പേരേയും തിരിച്ചെടുക്കാനും ധാരണയായി. സമരം അവസാനിപ്പിച്ച് കൊണ്ടുള്ള ധാരണ പത്രത്തിൽ ഇരുകൂട്ടരും ഒപ്പുവച്ചു. നാളെ മുതൽ മുഴുവൻ ബ്രാഞ്ചുകളും തുറന്ന് പ്രവർത്തിക്കുമെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചു. തൊഴിലാളി സമരത്തെ തുടർന്ന് കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളും അടച്ച് പൂട്ടാൻ മുത്തൂറ്റ് തീരുമാനിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here