ഇന്ത്യയുടെ ജിഡിപി വളർച്ച തിരുത്തി പ്രവചിച്ച് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡീസ്

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചയിൽ (ജിഡിപി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം തള്ളി അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡി ഇൻവെസ്റ്റേഴ്്‌സ് സർവീസ്. ഇന്ത്യയുടെ 2019-20 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 5.8 ശതമാനം മാത്രമായിരിക്കും എന്ന് മൂഡിസ് പ്രവചിച്ചു. 6.2 എന്നാണ് ആദ്യം പ്രവചിച്ചിരുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടർന്നാണ് മൂഡീസ് പ്രവചനം തിരുത്തിയത്.

ഗ്രാമീണ മേഖലയിലെ സാമ്പത്തിക തളർച്ചയും തൊഴിലില്ലായ്മയും വളർച്ച കുറയാൻ കാരണമാകുമെന്നും മൂഡീസ് പറയുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ തളർച്ചയും നിക്ഷേപകുറവും ഇന്ത്യക്ക് തിരിച്ചടിയാകും.

മൂഡീസ് റിപ്പോർട്ട് പ്രകാരം 2017ൽ 7.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. ഇന്ത്യയുടെ വളർച്ച നിരക്ക് ഈ വർഷം ഏഴ് ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്കും വ്യക്തമാക്കിയിരുന്നു.

ജനുവരി- മാർച്ച് കാലയളവിൽ ഇന്ത്യയുടെ ജിഡിപി കഴിഞ്ഞ അഞ്ച് വർഷത്തിലെ ഏറ്റവും കുറവ് വളർച്ചയാണ് രേഖപ്പെടുത്തിയത് (5.8). പണപ്പെരുപ്പം ഈ വർഷം 3.7 ശതമാനവും അടുത്ത വർഷം 4.5 ശതമാനവുമായിരിക്കും എന്നും മൂഡീസ് പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം 2.9 ശതമാനമായിരുന്നു പണപ്പെരുപ്പം.

ഇന്ത്യ ഉൾപ്പടെ 16 ഏഷ്യൻ രാജ്യങ്ങളുടെ വളർച്ച നിരക്ക് പ്രവചനം മൂഡീസ് തിരുത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളുടെയും ജിഡിപി താഴുമെന്ന് തന്നെയാണ് പ്രവചനം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More